18 September, 2026 10:13:02 AM
മണിമലയിലെ യുവാവിന്റെ മരണം കൊലപാതകം; 6 പേർ അറസ്റ്റിൽ

കോട്ടയം: മണിമല കറിക്കാട്ടൂർ സെൻ്ററിൽ അമ്പാട്ടുകുളത്തിനു സമീപത്തെ റബ്ബർ തോട്ടത്തിൽ കറിക്കാട്ടൂർ സെൻ്റർ പേക്കു ന്നേൽ ഷിബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിബുവിൻ്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മൃതദേഹപരിശോധനയിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മണിമല ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡംഗം ജോജി ജോൺ അടക്കം ആറുപേരെ മണിമല പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് കറിക്കാട്ടൂർ സെൻ്ററിലെ ഒരു വീട്ടിൽ മരിച്ച ഷിബുവും പഞ്ചായത്തംഗവുമുൾപ്പെട്ട സംഘം മദ്യപിച്ചിരുന്നു. ഇതിനിടയിൽ നടന്ന വഴക്കിനെ തുടർന്ന് ഷിബുവിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച 11-30 ഓടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം മണിമല പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വിശദമായ അന്യേഷണമാരംഭിച്ചു ആറു പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു സി. പി എം പഞ്ചായത്തംഗമാണ് ജോജി ജോൺ (42). കറിക്കാട്ടൂർ സെൻ്റർ സ്വദേശികളായ ഷൈജിൻ (26), നിഖിൽ (24), അമൽരാജ് (24) കിരൺ (21) ജോബിൻ (26) എന്നിവരെയാണ് എരുമേലി സി.കെ എം.ആർ. സുരേഷ് കുമാർ ,എസ്.ഐ. പി എം പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്





