03 May, 2022 09:42:35 PM


അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം: രണ്ട് യുവാക്കൾ തിടനാട്ടിൽ അറസ്റ്റിൽ



പാലാ: ഏതാനും ദിവസങ്ങളായി തിടനാട് സ്റ്റേഷൻ പരിധിയില്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല പറിച്ച സംഭവങ്ങളിലും വിവിധ സാമൂഹ്യവിരുധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട് വരുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. അടിപിടി,  ഭവനഭേദനം, കൊലപാതകശ്രമം എന്നീ വിവിധ  കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും  വിവിധ കേസുകൾ കോടതിയിൽ നിലനിൽക്കുന്നതുമായ ഈരാറ്റുപേട്ട   മന്ദംകുന്ന് ഭാഗം പുത്തന്‍പുരക്കല്‍  അഫ്സൽ (23),  കൊട്ടുകാപള്ളി ഭാഗം  നടയ്ക്കല്‍ മുളന്താനം വീട്ടില്‍ സുലൈമാന്‍ മകന്‍  മനാഫ് @  പുഞ്ചിരി മനാഫ് (27) എന്നിവരെ തിടനാട് പോലീസ് അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു 

 



Share this News Now:
  • Google+
Like(s): 3.7K