19 September, 2026 01:01:06 PM


നിലവിലെ എംഎല്‍എ ക്ഷണിച്ചു, മുന്‍ പൂഞ്ഞാർ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തു



എരുമേലി: ആമക്കുന്ന് പാലത്തിൻ്റെ ഉദ്‌ഘാടനമാണ് നിലവിലെ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ എം.ജെയുടെ ക്ഷണപ്രകാരം മുൻ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചത്.  മുൻ പൂഞ്ഞാർ എം.എൽ.എയായിരുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചാണ് എരുമേലി ആമക്കുന്ന് പാലം നിർമ്മിച്ചത്. തന്നേക്കാൾ പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ യോഗ്യത ഫണ്ടനുവദിച്ച മുൻ എം.എൽ.എയ്ക്ക് ആണെന്ന് പറഞ്ഞാണ്  അഡ്വ. എം ജെ. സെബാസ്റ്റ്യൻ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. കരഘോഷത്തോടെ നാട്ടുകാർ ഇത് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചതായി മുൻ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ശിലാഫലകത്തിലും ഉദ്ഘാടകൻ്റെ സ്ഥാനത്ത് പൂഞ്ഞാർ എം എൽ എ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922