21 September, 2026 09:00:07 AM
കോട്ടയത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. പെരിങ്ങുളം ഉറവപ്ലാവിൽ ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ - 80) ആണ് മരിച്ചത്. അപകടസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ജോസഫിന്‍റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ശക്തമായ മഴയും പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫും ഭാര്യ കുഞ്ഞുഞ്ഞുമ്മയും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.





