25 May, 2022 06:39:13 PM


കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്



കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല സ്വദേശി ലെനി ജോണിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ന് ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ കാറിലിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.



Share this News Now:
  • Google+
Like(s): 4.8K