13 June, 2022 01:02:06 PM


ഏറ്റുമാനൂരിൽ റോഡരുകിൽ നിന്ന ബേക്കറി ഉടമ കാർ ഇടിച്ചു മരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ റോഡരുകിൽ നിന്ന ബേക്കറി ഉടമ കാർ ഇടിച്ചു മരിച്ചു. അതിരമ്പുഴ ഓമനമുക്ക് മംഗലത്ത് അടിച്ചിറയിൽ മാത്യുവാണ് ( 68) മരിച്ചത്. ഞായറാഴ്ച രാത്രി 8.45നു ആയിരുന്നു സംഭവം. എം.സിറോഡിൽ ഏറ്റുമാനൂർ കെഎസ്ആർടി ബസ് സ്റ്റാൻഡിന് സമീപം ബേക്കറി നടത്തുകയായിരുന്നു ഇദ്ദേഹം.

കോട്ടയം ഭാഗത്തേക്കു പോയ കാറാണ് മാത്യുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകട കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവികൾ പരിശോധിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. മാത്യുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K