26 June, 2017 05:15:40 PM


സ്വാശ്രയ എംബിബിഎസ് ഫീസ് പുതുക്കി: 85 ശതമാനം സീറ്റുകളിൽ 5.5 ലക്ഷം




തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് കോഴ്സിന്‍റെ ഫീസ് ഘടന നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിൽ 5.5 ലക്ഷവും എൻആർഐ സീറ്റിൽ 20 ലക്ഷവുമാണ് ഫീസ്. സർക്കാരിന്‍റെ ഫീസ് നിർണയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എല്ലാ സ്വാശ്രയ കോളജുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.

10 ലക്ഷം ഫീസ് വേണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം കമ്മിറ്റി തള്ളി. അതേസമയം, പുതിയ സ്വാശ്രയ എംബിബിഎസ് ഫീസ് അംഗീകരിക്കാനാകില്ലെന്ന് സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധി ഫസൽ ഗഫൂർ പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറഞ്ഞ ഫീസാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K