06 March, 2019 11:48:35 AM
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാവില്ല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ വിജിലൻസ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. കെ ടി അദീബിന് യോഗ്യതയില്ല. ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയതെന്നുമായിരുന്നു ആരോപണം. വിവാദങ്ങള്‍ക്കിടെ അദീബിന്‍റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.