16 March, 2019 05:41:52 AM
സ്‌ത്രീധനത്തുക കുറഞ്ഞുപോയി; ആദ്യരാത്രിയില്‍ നവവധുവിനെ ബന്ധുവിന് പങ്കിട്ട് ഭര്‍ത്താവ്

ലഖ്‌നൗ: ആദ്യരാത്രിയില്‍ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ മാനഭംഗപ്പെടുത്തിയെന്നുപരാതി. യു.പിയിലെ മുസഫര്‍നഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ ബന്ധുവിനെയും അറസ്‌റ്റ് ചെയ്‌തു. സ്‌ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഈ ക്രൂരതയെന്നു യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു