09 October, 2019 09:46:52 PM


ഉത്തേജക മരുന്ന് ഉപയോഗം: ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറിന് നാല് വര്‍ഷം വിലക്ക്; രണ്ട് മെഡലുകൾ തിരികെ വാങ്ങും


Banned, Indian Athlete, Stimulant


മൊണാക്കോ : ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറിനെ നാല് വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്‌ലറ്റിക് ഇന്റഗ്രറ്റി യൂണിറ്റാണ് താരത്തിന് വിലക്കേര്‍പ്പടുത്തിയിരിക്കുന്നത്. ട്രാക്ക് ആന്റ ഫീല്‍ഡ് മരുന്ന് ഉപയോഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന യൂണിറ്റാണ് ഇത്. ഇതോടെ 2017 ല്‍ ഇന്ത്യല്‍ വെച്ച് നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍മല നേടിയ രണ്ട് മെഡലുകളും തിരികെ വാങ്ങും.


നിരോധിത സ്റ്റീറോയിഡുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ സാമ്പിളില്‍ കണ്ടെത്തി. ഇക്കാര്യം അംഗീകരിച്ച നിര്‍മല ഹിയറിങ്ങിന് അഭ്യര്‍ത്ഥിച്ചില്ലെന്നും എ ഐ യു പറഞ്ഞു. 2018 ല്‍ തന്നെ പരിശോധനയില്‍ പോസിറ്റീവായി കണ്ടതിനെ തുടര്‍ന്ന് 2018 ജൂണ്‍ 29 മുതല്‍ വിലക്ക് നേരിടുകയാണ് താരം. 2017 ല്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 400, 4x400 മീറ്റര്‍ റിലേ മത്സരങ്ങളില്‍ പങ്കെടുത്ത നിര്‍മല സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K