04 November, 2019 07:20:17 PM


വിധവകള്‍ക്ക് സ്വയം തൊഴില്‍പദ്ധതിയ്ക്ക് ധനസഹായം; അപേക്ഷ 15 വരെ

കോട്ടയം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍  ആരംഭിക്കുന്നതിനുളള ധനസഹായ പദ്ധതിയിലേക്ക് വനിതാ-ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.  പ്രായം 55 വയസില്‍ താഴെ. 18 ല്‍ താഴെ പ്രായമുളള കുട്ടികളോ ഭിന്നശേഷിക്കാരായ മക്കളോ പെണ്‍മക്കള്‍ മാത്രമോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ നവംബര്‍ 15നകം നല്‍കണം.  അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും  വനിതാ -ശിശുവികസന വകുപ്പ് ജില്ലാ ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0481 2300955



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K