06 November, 2025 06:56:16 PM
വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് 2025 വർഷത്തെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, കലാരംഗം,പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളിലാണ് പുരസ്‌കാരം. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് നാമനിർദേശം ചെയ്യാം. അപേക്ഷകൾ നവംബർ 22 നകം ജില്ലാ വനിതാശിശു വികസന ഓഫീസിൽ നൽകണം. ഫോൺ: 9947562643.




