09 June, 2023 04:23:57 PM


'മി​സ് വേ​ള്‍​ഡ് 2023' ഇ​ന്ത്യ​യി​ല്‍; 130 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും



ന്യൂ​ഡ​ല്‍​ഹി: ഇ​ത്ത​വ​ണ​ത്തെ ലോ​ക സു​ന്ദ​രി മ​ത്സ​രം ഇ​ന്ത്യ​യി​ല്‍. 130 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും. 71-ാം പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന​ത്. മി​സ് വേ​ള്‍​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ ചെ​യ​ര്‍​പേ​ഴ്സ​ണും സി​ഇ​ഒ​യു​മാ​യ ജൂ​ലി​യ മോ​ര്‍​ലി, മു​ന്‍ ലോ​ക​സു​ന്ദ​രി ക​രോ​ലി​ന ബി​ലാ​വ്സ്‌​ക തു​ട​ങ്ങി​യ​വ​ര്‍ വ്യാ​ഴാ​ഴ്ച ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.

ഈ ​വ​ര്‍​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ കൃ​ത്യ​മാ​യ തീ​യ​തി​യും വേ​ദി​യും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ന​വം​ബ​ര്‍ ഡി​സം​ബ​ര്‍ കാ​ല​യ​ള​വി​ലാ​യി​രി​ക്കാം ഫൈ​ന​ല്‍ ന​ട​ക്കു​ക. വി​ജ​യി​ക്ക് 10 കോ​ടി​യോ​ളം രൂ​പ​ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

1951 ലാ​ണ് ലോ​ക സു​ന്ദ​രി മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്. 27 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ ലോ​ക സു​ന്ദ​രി മത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. 1996ല്‍ ​മി​സ് വേ​ള്‍​ഡ് 46-ാം മ​ത് പ​തി​പ്പ് ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്നി​രു​ന്നു. അ​ന്ന് അ​മി​താ​ഭ് ബ​ച്ച​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സാ​യ എ​ബി​സി​എ​ല്‍ ആ​യി​രു​ന്നു സം​ഘ​ട​ക​ര്‍. ഗ്രീ​ക്ക് സു​ന്ദ​രി ഐ​റീ​ന സ്‌​ക്‌​ളീ​വ​യാ​ണ് അ​ന്ന് കിരീടം ചൂ​ടി​യ​ത്.

ആ​റ് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളാ​ണ് ഇ​തു​വ​രെ ലോ​ക സു​ന്ദ​രി​ക​ളാ​യി​ട്ടു​ള്ള​ത്. 1966 ല്‍ ​റീ​ത്ത ഫാ​രി​യ, 1994 ല്‍ ​ഐ​ശ്വ​ര്യ റാ​യ്, 1997 ല്‍ ​ഡ​യാ​ന ഹെ​യ്ഡ​ന്‍, 2000 ല്‍ ​പ്രി​യ​ങ്ക ചോ​പ്ര, 2017 ല്‍ ​മാ​നു​ഷി ചി​ല്ല​ര്‍ എ​ന്നി​വ​രാ​ണ് മി​സ് വേ​ള്‍​ഡ് പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ന്‍ സു​ന്ദ​രി​ക​ള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K