06 May, 2025 03:04:29 PM
അരങ്ങ് കുടുംബശ്രീ പ്രചരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു

കോട്ടയം : കുടുംബശ്രീയുടെ സംസ്ഥാന കലാമേള 'അരങ്ങ് ' പ്രചാരണ പ്രവർത്തങ്ങൾക്കു തുടക്കമായി. ജില്ലയിലെ കുടുംബശ്രീ സിഡിഎസ് പങ്കാളിത്തത്തോടെയാണ് ചുവരെഴുത്തിനു തുടക്കമായത്. ചുവരെഴുത്ത് പ്രവർത്തങ്ങൾക്കു കോട്ടയം നോർത്ത് സിഡി എസ് പേഴ്സൺ നളിനി ബാലനും, അതിരമ്പുഴ സിഡി എസ് ചെയർപേഴ്സൺ ഷബീന നാസറും ചേർന്ന് തുടക്കമിട്ടു. ജില്ലാമിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ പ്രകാശ് ഡി നായർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനൂപ് ചന്ദ്രൻ, ഉഷാദേവി ഇ സ്, അഞ്ജുഷ വിശ്വനാഥൻ, പ്രീതാമോൾ കെ ജി, സിഡിഎസ് അംഗങ്ങൾ എന്നിവർ പ്രചാരണ പ്രവർത്തങ്ങൾക്കു നേതൃത്വം നൽകി. മെയ് 26,27,28 തീയതികളിൽ അതിരമ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല അരങ്ങ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 49 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്നും അയ്യായിരത്തോളം മത്സരാർഥികളാണ് കലോത്സവത്തിന് മാറ്റുരക്കുന്നത്. വരും ദിനങ്ങളിൽ വിവിധ സി ഡി എസുകളിൽ നിന്നുള്ള പ്രചരണ പ്രവർത്തനങ്ങളും നടക്കുന്നതാണ്.