13 December, 2022 09:37:52 PM


കുടുംബശ്രീ ദേശീയ സരസ് മേള 2022: ഉദ്ഘാടനം ഡിസംബര്‍ 15ന് കോട്ടയത്ത്



കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഡിസംബര്‍ 15ന് തുടക്കമാകും. വൈകിട്ട് നാലിന് നാഗമ്പടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.ബി രാജേഷ് മേള ഉദ്ഘാടനം ചെയ്യും.  മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.  സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, സി.കെ ആശ, മാണി സി. കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി  ശാരദ മുരളീധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, സബ് കളക്ടര്‍ സഫ്ന നസറുദീന്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി സുനില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി. ബിജു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ സൈനമ്മ ഷാജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കോട്ടയം നഗരസഭാംഗം സിന്‍സി പാറേല്‍, കോട്ടയം സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ അജിത ഗോപകുമാര്‍, പി.ജി ജ്യോതിമോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടനസമ്മേളനത്തിന് ശേഷം തൃപൂര്‍ണ്ണ എറണാകുളം നയിക്കുന്ന തീം മ്യൂസിക് ആന്‍ഡ് ഡാന്‍സ് പെര്‍ഫോമന്‍സ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അര്‍ച്ചന അശോകന്‍ അവതരിപ്പിക്കുന്ന നൃത്തം, തൃശൂര്‍ ആട്ടം കലാസമിതി നയിക്കുന്ന ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍ സംഗീത വിരുന്ന് എന്നിവ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K