14 December, 2019 05:40:40 PM


റഷ്യ ആസ്ഥാനമായിട്ടുള്ള ഹാക്കിംഗ് ഗ്രൂപ്പിലെ രണ്ട് ഹാക്കര്‍മാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 35 കോടി ഇനാം



വാഷിംഗ്ടണ്‍: റഷ്യ ആസ്ഥാനമായിട്ടുള്ള ഹാക്കിംഗ് ഗ്രൂപ്പിലെ രണ്ട് ഹാക്കര്‍മാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 35 കോടി ഇനാം അമേരിക്ക പ്രഖ്യാപിച്ചു. ബാങ്ക് തട്ടിപ്പ്, ഗൂഢാലോചന, കമ്പ്യൂട്ടര്‍ ഹാക്കിംഗ് എന്നിവയുള്‍പ്പെടെ 10 കേസുകളില്‍ കുറ്റാരോപിതരായ ഈവിള്‍ കോര്‍പ്പിന്‍റെ അംഗങ്ങളാണ് ഇവര്‍. മക്ഷിം യാക്കുബെറ്റ്‌സ്, ഈഗോര്‍ തുറാഷേവ് എന്നീ രണ്ട് റഷ്യക്കാര്‍ക്കാണ് അമേരിക്ക വില പറഞ്ഞിട്ടുള്ളത്.

2014 മുതല്‍ പ്രചരിക്കുന്ന ഡ്രൈഡെക്‌സ് എന്ന മാല്‍വെയറിന്‍റെ സൃഷ്ടാക്കളാണ് ഇരുവരും. കമ്പ്യൂട്ടര്‍ വഴിയാണ് ബാങ്കുകളില്‍ നിന്നും മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ പണം മോഷ്ടിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് രഹസ്യരേഖകള്‍ കൈകാരൃം ചെയ്ത് എടുക്കാന്‍ പറ്റാത്ത രീതിയില്‍ മാറ്റിവെയ്ക്കുകയും അത് തിരിച്ചെടുക്കണമെങ്കില്‍ പണം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത്തരം പ്രവര്‍ത്തിയിലൂടെ ഏകദേശം 706.89 കോടി രൂപയാണ് ഇവര്‍ നേടിയെടുത്തത്.

ഈവിള്‍കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 17 സ്ഥാപനങ്ങള്‍ക്കെതിരെയും അമേരിക്കന്‍ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. മക്ഷിം യാക്കുബെറ്റ്‌സ്, ഈഗോര്‍ തുറാഷേവിനെയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K