07 April, 2020 10:11:47 AM


ഫ്രാന്‍സിലും മരണം വിതച്ച് കോവിഡ് 19: ഒറ്റ ദിവസം പൊലിഞ്ഞത് 833 ജീവന്‍


പാരീസ്: ഫ്രാ​ൻ​സി​ലും കോ​വി​ഡ്-19 രോ​ഗം ബാ​ധി​ച്ചുള്ള മ​ര​ണസംഖ്യ വ​ർ​ധി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് 833 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ർ മ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം 8,911 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​വ​ർ 98,010 ആ​യി. തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രി​ൽ 605 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​റ്റ് 228 പേ​ർ ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലു​മാ​ണ് മ​രി​ച്ച​ത്.


രോ​ഗ​വ്യാ​പ​നം അ​വ​സാ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ഒ​ലി​വ​ർ വെ​രാ​ൻ പ​റ​ഞ്ഞു. രോ​ഗ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണ്. പാ​ത നീ​ള​മു​ള്ള​താ​ണ്. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ ഇ​ത് കാ​ണി​ക്കു​ന്നു മ​ന്ത്രി അ​റി​യി​ച്ചു. വീ​ട്ടി​ൽ ത​ന്നെ ജാഗ്രതയോടെ തു​ട​രണമെന്നും സു​ര​ക്ഷി​ത​ത്വം ഉറപ്പാക്കണമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K