08 June, 2020 11:46:09 PM
കോവിഡ്: ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായിൽ മരിച്ചു

ആലുവ: ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.