10 July, 2020 10:40:06 PM


ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ മാന്നാനം കെ.ഇ. സ്‌കൂളിന് ഉന്നത വിജയം


ICSE: Mathew Baiju, Rishi VN, Hessa F Ebrahim, Rita Maria Thomas, Viswanth Vinod,

Gowtham Krishna Manoj, Ashna Shibu, Angel Mary Jais


കോട്ടയം: 2019-20 അദ്ധ്യായന വര്‍ഷത്തിലെ ഐസിഎസ്ഇ, ഐഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഐസിഎസ്ഇ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 96 കുട്ടികളില്‍ 66 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തു. ഇവരില്‍ 14 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ഉം കരസ്ഥമാക്കി.


ICSE: Annapoorna Mariam Fathima, Anupa Jose, Carolene Mathew, Haripriya Girish,

Sethulaxmi Rajan, Rose Raichel Sajan, ISE: Afthab Muhammad, Aravind A.M.


ഐഎസ്ഇ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 200 കുട്ടികളില്‍ 54 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കി. 18 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 1 ലഭിച്ചു. ഐസിഎസ്ഇയില്‍ 99 ശതമാനം മാര്‍ക്കോടുകൂടി വിശ്വനാഥ് വിനോദ്, ഋഷി വി.എന്‍ എന്നിവര്‍ സ്‌കൂളില്‍ ഒന്നാമതെത്തി. ഐഎസ്ഇയില്‍ ഗൗരി പ്രസാദ്, അമയ ജൂവല്‍ എിന്നിവര്‍ 98 ശതമാനം വീതം മാര്‍ക്കുവാങ്ങി സ്‌കൂളില്‍ ഒന്നാമതെത്തി.


ISE: Gouri Prasad, Amaya Jewel, Nayanika S Khadar, Angel Wilson, Sona Joseph,

Priyata Rosa, Devi Chanthana, Anita Ann Thomas


ഐസിഎസ്ഇയില്‍ എല്ലാ കുട്ടികളും ഐഎസ്ഇയില്‍ 174 കുട്ടികളും ഡിസ്റ്റിംഗ്ഷനോടെയാണ് വിജയം കൈവരിച്ചത്. പരീക്ഷയെഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി അഭിനന്ദിച്ചു.


ISE: Adithya Madhu, Adithya Krishna Vijay, Gopika Gopan, Neha JS, Ribya Ann Thomas,

Aaron Jomy, Neeraj Nixon, Mohammed Ziyad Kotaliparambil





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K