08 March, 2021 05:07:08 PM


വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ്‍



കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ബൈക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


'വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രി പോലും നിര്‍ഭയമായി പുറത്തിറങ്ങാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം പോരാട്ടങ്ങളുടേത് കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരവനിതകളെ ഈ ദിനത്തില്‍ നന്ദിയോടെ സ്മരിക്കണം' ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. അജിത പി. എന്‍. മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുധ കൃഷ്ണനുണ്ണി,  ഡോ. പ്രവിത, ഷീലാമ്മ ജോസഫ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K