21 May, 2021 02:47:10 AM


മാറഡോണയുടെ മരണം: ഏഴ്‌ ഡോക്‌ടര്‍മാര്‍ക്കെതിരേ കേസ്‌


uploads/news/2021/05/486957/3.jpg


ബ്യൂണസ്‌ ഐറിസ്‌: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഏഴ്‌ ഡോക്‌ടര്‍മാര്‍ക്കെതിരേ ഗുരുതരമായ കേസ്‌. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ്‌ ഇവര്‍ക്കെതിരേ കേസെടുത്തത്‌.

60 വയസുകാരനായിരുന്ന മാറഡോണ നവംബറിലാണു ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്‌. തലച്ചോറില്‍ രക്‌തം കട്ടപിടിക്കുന്നതിനു ശസ്‌ത്രക്രിയ നടത്തി രണ്ടാഴ്‌ചയ്‌ക്കു ശേഷമായിരുന്നു ഇതിഹാസത്തിന്റെ വിയോഗം.


മാറഡോണയുടെ മക്കളുടെ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഡോക്‌ടര്‍മാരുടെ അനാസ്‌ഥ കണ്ടെത്തിയത്‌. മാറഡോണയ്‌ക്കു ശസ്‌ത്രക്രിയ നടത്തി ഡോക്‌ടര്‍ ലിയോപോള്‍ഡോ ലൂക്കിന്റെ സ്വകാര്യ ക്ലിനിക്കില്‍ പോലീസ്‌ റെയ്‌ഡ് നടത്തിയിരുന്നു. ലുക്ക്‌, മാറഡോണയെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്‌റ്റ് അഗസ്‌റ്റീന കോഷ്‌ചേവ്‌, സൈക്കോളജിസ്‌റ്റ് കാര്‍ലോസ്‌ ഡയാസ്‌ തുടങ്ങിയവര്‍ക്കെതിരേയും സാന്‍ ഇസിദ്രോയിലെ പ്രോസിക്യൂട്ടര്‍മാര്‍ കേസെടുത്തു. രണ്ട്‌ നഴ്‌സുമാരും പ്രതിപ്പട്ടികയിലുണ്ട്‌. കുറ്റം തെളിഞ്ഞാല്‍ ഏഴു പേര്‍ക്കും എട്ട്‌ മുതല്‍ 25 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം. ശസ്‌ത്രക്രിയ നടത്തിയ ശേഷം താരത്തെ വീട്ടിലേക്കയച്ചിരുന്നു. തുടര്‍ന്നു ഡോക്‌ടര്‍മാര്‍ മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്നാണു കുടുംബം ആരോപിച്ചത്‌. സാന്‍ ഇസിദ്രോയിലെ കോടതിയില്‍ 31 നു കേസ്‌ പരിഗണിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K