24 May, 2021 11:37:57 AM


കെ.കെ രമ നിയമസഭയിൽ എത്തിയത് ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്



തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകര എംഎൽഎ കെ.കെ രമ. 7491 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ രമ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമ സഭയിലേക്കെത്തുന്നത്. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നുമായിരുന്നു സമ്മേളനത്തിന് മുൻപായി എംഎൽഎയുടെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K