25 May, 2021 05:45:27 PM


വിശാഖപട്ടണത്തെ എച്ച്‌.പി.സി.എല്‍ എണ്ണശുദ്ധീകരണ ശാലയില്‍ വന്‍ തീപിടിത്തം



വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം. വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലാണ് (എച്ച്‌.പി.സി.എല്‍) വന്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാ സേനയും ഇന്ത്യന്‍ നേവിയും സ്ഥലത്തെത്തി. അപകടകാരണം വ്യക്തമല്ല. എച്ച്‌.പി.സി.എല്ലിലെ എല്ലാ ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയതായാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


അപകടം നടക്കുമ്ബോള്‍ ആറു ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. ശാലയില്‍നിന്ന് കനത്ത പുകയും തീയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വിവരം. ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റിലെ (സി.ഡി.യു) പൈപ്പ്‌ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് സി.ഡി.യു താല്‍കാലികമായി അടച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K