14 February, 2022 12:11:09 PM


വഴിതിരിച്ചുവിടും: ഇന്നു മുതൽ കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം



കോട്ടയം: ഇന്നു മുതൽ ഫെബ്രുവരി 23 വരെ കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏറ്റുമാനൂർ - ചിങ്ങവനം ഇരട്ട പാത ജോലികൾ പുരോഗമിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

എറണാകുളം ടൗണിൽ നിന്നും രാവിലെ 10.50 നുള്ള  കോർബ -  കൊച്ചുവേളി (നമ്പര്‍ - 22647), എറണാകുളം ടൗണിൽ നിന്ന് ഉച്ചയ്ക്ക് 01.45 ന് പുറപ്പെടുന്ന മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ്‌ (നമ്പര്‍ 16649) എന്നിവ ഇന്ന് മുതൽ ഫെബ്രുവരി 23 വരെ ആലപ്പുഴ വഴി സർവ്വീസ് നടത്തും.

എറണാകുളം ടൗണിൽ നിന്നും ഉച്ചയ്ക്ക് 01.00 മണിയ്ക്ക് പുറപ്പെടുന്ന ശബരി എക്സ്പ്രസ്സ്‌ (നമ്പര്‍ 17230) ഇന്ന് മുതൽ മാർച്ച്‌ 5 വരെയും കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 03.05 ന് പുറപ്പെടുന്ന തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ്സ്‌ (നമ്പര്‍ 12625)  ഇന്ന് മുതൽ ഫെബ്രുവരി 23 വരെയും ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്.

രാവിലെ 09.20 ന് കോട്ടയം വഴി പോകുന്ന പരശുറാം, രാവിലെ 10 മണിക്കുള്ള  ശബരി എക്സ്പ്രസ്സ്‌, വൈകുന്നേരം 05.00 ന് എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ്‌ മാറ്റമില്ലാതെ കോട്ടയം വഴി തന്നെ സർവീസ് നടത്തും. മറ്റു സർവീസുകൾ സാധാരണ ഗതിയിലായിരിക്കും എന്നും റെയിൽവേ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K