27 March, 2022 01:49:53 PM


'ജീവജലത്തിനൊരു മണ്‍പാത്രം': മന്‍ കീ ബാത്തിലൂടെ നാടിന് അഭിമാനമായി ആലുവ സ്വദേശി



ആലുവ: മന്‍ കീ ബാത്തിലൂടെ നാടിന് അഭിമാനമായി വീണ്ടുമൊരു മലയാളി. മന്‍കീ ബാത്തില്‍ ആലുവ മുപ്പതടം സ്വദേശി ശ്രീമന്‍ നാരായണനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം ലഭിച്ചത്. പക്ഷികള്‍ക്ക് ദാഹജലം ഉറപ്പാക്കിയുള്ള 'ജീവജലത്തിനൊരു മണ്‍പാത്രം' പദ്ധതിയിലൂടെ ശ്രദ്ധേനാണ് ശ്രീമന്‍ നാരായണന്‍. പ്രധാനമന്ത്രിയുടെ പ്രശംസയില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണെന്ന് നാരായണന്‍പറഞ്ഞു. ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ലക്ഷക്കണക്കിന് മണ്‍പാത്രങ്ങളാണ് പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി നാരായണന്‍ വിതരണം ചെയ്തത്.


ദാഹിച്ച് വലയുന്ന പക്ഷിജാലങ്ങള്‍ക്കാണ് ഇദ്ദേഹം വെള്ളം നല്‍കുന്നത്. എട്ട് വര്‍ഷത്തിലധികമായി ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ പക്ഷികളുടെ ദാഹമകറ്റാന്‍ അദ്ദേഹം മുന്‍കയ്യെടുക്കുന്നുണ്ട്. പതിനായിരക്കണക്കിന് ചെറിയ മണ്‍പാത്രങ്ങള്‍ പദ്ധതി വഴി വീടുകളിലേക്ക് സൗജന്യമായി നല്‍കുന്നുണ്ട്. മണ്‍പാത്രങ്ങള്‍ക്കായി ആര്‍ക്കും വരാം, സൗജന്യമായി തന്നെ നല്‍കും. എന്നാല്‍ ഇത് പക്ഷിമൃഗാദികള്‍ക്ക് ദാഹജലം കൊടുക്കാന്‍ വേണ്ടി ആകണമെന്ന് മാത്രം. നാരായണന്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K