19 April, 2022 05:43:28 PM


വിവാദങ്ങൾക്ക് വിട: ജോയ്‌സ്‌നയെ ഷെജിനോടൊപ്പം വിട്ട് ഹൈക്കോടതി



കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി. ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്‌സ്‌നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു. 

ജോയ്‌സ്‌നയെ കാണാനില്ലെന്നും ജോയ്‌സ്‌ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫാണ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്‌സ്‌നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജോ​യ്സ​ന​യ്ക്ക് ആ​വ​ശ്യ​ത്തിനു ലോ​ക​പ​രി​ച​യ​മു​ണ്ട്. 26 വ​യ​സു​ള്ള​യാ​ളാ​ണ്. വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വ​ന്ത​മാ​യി തീരുമാനമെടുക്കാനുള്ള പ​ക്വ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ച കോ​ട​തി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി​ക്കു പ​രി​മി​തിയു​ണ്ടെ​ന്നും വി​ല​യി​രു​ത്തി.

മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും, പിന്നീട് സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന അറിയിച്ചു. തുടർന്ന് ഭർത്താവിനൊപ്പം പോകണമെന്ന ജോയ്‌സ്‌നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K