22 April, 2022 07:51:44 PM


കൈത്താങ്ങ് 2022: തൊഴില്‍മേള സ്പോട്ട് രജിസ്ട്രേഷന്‍ ഏപ്രില്‍ 24ന് രാവിലെ ഒമ്പതിന്



പാലക്കാട്‌ : കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ന് ഗവ. വിക്ടോറിയ കോളേജില്‍ കൈത്താങ്ങ് 2022 തൊഴില്‍മേള സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ ഒമ്പതിന് നടക്കും. എഞ്ചിനീയറിംഗ്, ഐ.റ്റി, നഴ്സിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈല്‍, പോളിടെക്നിക്, എം.ബി.എ, ബിരുദം, ബിരുദാനന്തര ബിരുദം, ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പാരാമെഡിക്കല്‍ പ്ലസ് ടു, എസ്.എസ്.എല്‍.സി, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അഞ്ച് ബയോഡാറ്റയുമായി ഏപ്രില്‍ 24 ന് രാവിലെ ഒമ്പതിന് ഗവ. വിക്ടോറിയ കോളേജില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K