10 May, 2022 02:02:36 AM


'ലങ്കാദഹനം': രാജിവെച്ച പ്രധാനമന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ​യു​ടെ വീ​ടി​ന് തീ​യി​ട്ടു



കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി പ​ദം മ​ഹി​ന്ദ രാ​ജ​പ​ക്സെ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ടു. രാ​ജ​പ​ക്‌​സെ​യു​ടെ കു​രു​ന​ഗ​ല​യി​ലെ വീ​ടി​നാ​ണ് തീ​യി​ട്ട​ത്. രാ​ജ​പ​ക്സെ​യു​ടെ വീ​ടി​നു പു​റ​മേ എം​പി മ​ഹി​പാ​ല ഹെ​റാ​ത്തി​ന്‍റെ കെ​ഗ​ല്ലെ​യി​ലെ വീ​ടി​നും എം​പി ജോ​ണ്‍​സ്ട​ണ്‍ ഫെ​ര്‍​ണാ​ണ്ടോ​യു​ടെ കു​രു​ന​ഗ​ല​യി​ലെ വീ​ടി​നും തി​സ കു​ത്തി​യാ​ര​ച്ഛി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​കി​ട വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ടി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ശ്രീ​ല​ങ്ക​യി​ൽ ഭ​ര​ണ​ക​ക്ഷി എം​പി അ​മ​ര​കീ​ർ​ത്തി അ​തു​കൊ​റ​ള വെ​ടി​യേ​റ്റു മ​രി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ വ​ള​ഞ്ഞ​തോ​ടെ അ​മ​ര​കീ​ർ​ത്തി സ്വ​യം വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മ​ര​കീ​ർ​ത്തി​യു​ടെ കാ​ർ ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ അ​ദ്ദേ​ഹം നി​റ​യൊ​ഴി​ച്ചി​രു​ന്നു. എം​പി​യു​ടെ വെ​ടി​യേ​റ്റ ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ എം​പി​യെ ജ​ന​ക്കൂ​ട്ടം വ​ള​ഞ്ഞു. ഇ​തോ​ടെ എം​പി സ്വ​യം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ശ്രീ​ല​ങ്ക​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 139 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​തേ​സ​മ​യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ മ​ഹി​ന്ദ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്. കൊ​ളം​ബോ​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ വേ​ദി മ​ഹി​ന്ദ രാ​ജ​പ​ക്സെ​യു​ടെ അ​നു​യാ​യി​ക​ൾ ത​ക​ർ​ത്ത​ത് വ​ലി​യ പ്ര​തി​ഷ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. അ​ക്ര​മി​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും സ​മ​ര​ക്കാ​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K