13 May, 2022 10:27:53 PM


യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു



അബുദാബി: യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്‍റാണ്. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-ാമത്തെ ഭരണാധികാരികൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യമന്ത്രാലയമാണ് രാഷ്ട്രത്തലവന്‍റെ വിയോഗവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

രാഷ്ട്രത്തലവന്‍റെ മരണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. പിതാവ് ഷെയ്ഖ് സായിദിന്‍റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്‍റെ പ്രസിഡന്‍റായത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്‍റെ ചെയര്‍മാനുമായിരുന്നു.

അധികാരമേറ്റ് ഒരുവര്‍ഷത്തിനകം, രാജ്യത്തു ജനാധിപത്യവല്‍ക്കരണത്തിനുള്ള നടപടികളും ഷെയ്ഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K