21 July, 2022 01:27:29 PM


മായം, സർവ്വത്ര മായം: മുപ്പതിലേറെ ജനപ്രിയ കറിപൗഡറുകളിൽ മാരകമായ രാസവസ്തുക്കൾതിരുവനന്തപുരം : മുപ്പതിലേറെ ജനപ്രിയ കറിപൗഡറുകളിലും എണ്ണകളിലും വലിയ അസുഖങ്ങൾക്കിടയാക്കുന്ന മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നുവെന്ന്  സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്. മുളകുപൊടി , കാശ്മീരി മുളകുപൊടി , മല്ലിപ്പൊടി , മഞ്ഞൾപ്പൊടി , ചിക്കൻ മസാല എന്നിവയിലും നിത്യോപയോഗ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ചില എണ്ണകളിലുമാണ് ഇതു കൂടുതലും ചേർത്തിരിക്കുന്നത്. കുപ്പിവെള്ളങ്ങളിൽ കോളിഫോം ബാക്ടീരിയയും കണ്ട
ത്തി. പത്തനംതിട്ട സ്വദേശി വിവരാവകാശ നിയമപ്രകാരം നൽകിയ കത്തിനുള്ള മറുപടിയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഞെട്ടിക്കുന്ന വെളിപെടുത്തൽ.


കിച്ചൺ ട്രഷേഴ്സ് , അജ്മി , ഈസ്റ്റേൺ , ബാഹ്മിൻസ് , നിറപറ , സാറാസ് , കെ.പി. കറി പൗഡർ , എഫ്.എം , തായ് , ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ് , ഡെവൺ , വിശ്വാസ് , നമ്പർ വൺ , സൂപ്പർ നോവ , യൂണിടേസ്റ്റ് , എക്കോഷോട്ട് , സേതൂസ് ഹരിതം , ആച്ചി , ടാറ്റാ സമ്പൻ , പാണ്ടാ , തൃപ്തി , സായ്ക്കോ , മംഗള , മലയാളി , ആർസിഎം റെഡ് ചില്ലിപൗഡർ , മേളം , സാർ ബാൻഡ് , സിൻതൈറ്റ് , ആസ്കോ , കെ.കെ.ആർ , പവിഴം , ഗോൾഡൻ ഹാർവെസ്റ്റ് , തേജസ് , യുസിപി , ഗ്രാൻഡ്മാസ് , സേവന , വിൻകോസ് , മോർ ചോയ്സ് , ഡബിൾ ഹോഴ്സ് , മംഗല്യ , ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട് , സ്വാമീസ് , കാഞ്ചന , ആൽഫാ ഫുഡ്സ് ഫൈവ് സ്റ്റാർ , മലയോരം സ്പൈസസ് , എ വൺ , അരസി , അൻപ് , ഡേ മാർട്ട് , ശക്തി , വിജയ് , ഹൗസ് ബ്രാൻഡ് , അംന , പോപ്പുലർ എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലർന്നിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയിൽ വ്യക്തമായത്.

ക്ലോർപൈറിഫോസ് എഥൈൽ , ബിഫെൻതിൻ , പ്രൊഫെനോഫോസ് , എത്തിയോൺ , ഫെൻപാപാത്രിൻ , എറ്റോഫെൻപ്രോസ് , പെൻഡിമെതാലിൻ , ടെബുകോണസോൾ , ക്ളോത്തിയാനിഡിൻ , ഇമാമെക്ടിൻ , ബെൻസോയേറ്റ് , പാപമോകാർഡ് , ട്രൈസിക്ലാസോൾ തുടങ്ങിയ രാസവസ്തുക്കളാണ് വിവിധ കമ്പിനികളുടെ കറിപൗഡറുകളിൽ കണ്ടെത്തിയിട്ടുള്ളത് . കാൻസർ , നാഡീവ്യൂഹത്തിന് തകരാർ , കിഡ്നി , കരൾ എന്നിവയുടെ പ്രവർത്തന തടസം എന്നിവയാണ് ഇത്തരം രാസവസ്തുക്കൾ പതിവായി ഉള്ളിൽ ചെന്നാൽ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം . ഇതിനുള്ള സാധ്യതകളുണ്ടെന്ന് ആരോഗ്യരംഗത്തെ പ്രമുഖർ തന്നെ പറയുന്നു .


പവിത്രം നല്ലെണ്ണ , ആർ.ജി ജിഞ്ചിലി ഓയിൽ , പുലരി തവിടെണ്ണ , ഈനാട് വെളിച്ചെണ്ണ , സ്റ്റാർ ഓയിൽ , തങ്കം ഓയിൽസ് എന്നിവയാണ് മായം കലർന്നിട്ടുള്ള എണ്ണ ഉൽപന്നങ്ങൾ . കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ള ബ്ലൂമിങ് , ബേസിക്സ് , ട്രീറ്റ് അക്വ , വഫാറ , എലിറ്റ , അക്വ വയലറ്റ് , അക്വ ബ്ലൂ , മൈമൂൺ , ഐവ എന്നിവയാണ് ഉപയോഗ ശൂന്യമായ കുപ്പിവെള്ളം . കഴിഞ്ഞ മൂന്നര വർഷമായി നടത്തിയ പരിശോധനകളുടെ ഫലമാണിത്.

ഇത്രയധികം നിയമലംഘനമുണ്ടായിട്ടും പലപ്പോഴും നടപടി പിഴയിൽ മാത്രം ഒതുങ്ങുകയാണ് . വൻതുക പിഴയിട്ടിട്ടും ഇതേ നിയമലംഘനം കമ്പിനികൾ തുടരുന്നതുമുണ്ട് . പലപ്പോഴും പരിശോധനാ റിപ്പോർട്ടുകൾ പുറം ലോകം അറിയുന്നതുമില്ല . മായം കലർന്ന കറിപൗഡറുകൾ വിറ്റ കമ്പനികൾക്കെതിരേ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസി . കമ്മിഷണറുടെ മറുപടിയിലുണ്ട് . കോട്ടയത്ത് പിഴ ഇനത്തിൽ മൂന്നു ലക്ഷത്തിലധികം രൂപ കിട്ടിയിട്ടുണ്ട് . പല ജില്ലകളിലായി കോടിക്കണക്കിന് രൂപ പിഴ ഈടാക്കി കൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം തങ്ങളുടെ കടമ തീർത്തുവെന്നല്ലാതെ മറ്റ് കാര്യമായ നടപടികൾ ഉണ്ടായില്ല എന്നാണ് വ്യക്തമാകുന്നത് .

Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K