24 December, 2025 12:31:26 AM


വന്ദേഭാരത് ട്രെയിനിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി; ഡ്രൈവർ കസ്റ്റഡിയിൽ



തിരുവനന്തപുരം: കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ ട്രാക്കിൽ വന്ദേ ഭാരത് ട്രെയിനിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി.  ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിനു മുന്നിലാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്.

വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത്  റെയിൽവേയുടെ നിർമ്മാണ പ്രവർത്തനത്തിനായുള്ള റോഡിൽ കൂടി കല്ലമ്പലം സ്വദേശിയായ സുധിയാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ആ സമയത്ത് അതുവഴി കടന്നു വരികയായിരുന്ന ട്രയിൻ  ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഡ്രൈവർ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 107