26 July, 2022 02:28:53 PM


പ്രതിഷേധങ്ങൾക്കിടെ ഭാര്യക്ക് കൈകൊടുത്ത് ശ്രീറാം വെങ്കട്ടരാമൻ ജില്ലാ കളക്ടറായി ചുമതലയേറ്റു



ആലപ്പുഴ: പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ആലപ്പുഴയുടെ ചുമതല ഏറ്റെടുത്തത്. കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകൻ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴയുടെ 54 -ാമത് കളക്ടർ ആയി എത്തുമ്പോൾ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. 

കളക്ടറെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ധിക്കാരവും അഹങ്കാരവും കൈമുതലാക്കിയ സർക്കാർ നടപടിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിലും ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രതിഷേധങ്ങൾ ശ്രീറാമിനെതിരെ ഉയർത്തുമെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീറാം പറഞ്ഞു.

2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് അതിവേഗത്തിലെത്തിയ കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്‍റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K