28 August, 2022 01:53:51 PM


ലഹരി ഉപയോഗിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണം - ഹൈക്കോടതി



കൊച്ചി: ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിൽ കർശന ഇടപെടലുമായി ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണ്. 

പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ഇത്തരം നടപടികളെന്നും ഹൈക്കോടതി പറഞ്ഞു. കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിൽ ആയ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് കോടതിയുടെ പരാമർശം. അമിത വേഗതയിൽ ഓടുന്ന ബസ് പരിശോധനയിൽ ആണ് മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിൽ ആയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K