25 September, 2022 04:08:13 AM


ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത ആളെ വരനായി ആവശ്യമുണ്ട്; പരസ്യം വൈറലാകുന്നു



കൊച്ചി: ലൈംഗികതയില്‍ താല്‍പര്യമില്ലാത്തയാളെ 44 വയസുള്ള ഒരു യുവതിക്ക് വരനായി ആവശ്യമുണ്ട്. മലയാളത്തിലുള്ള ഈ പരസ്യം ഏറെ ചർച്ചയായിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാരണം പരസ്യത്തില്‍ നല്‍കിയതെന്നും വധുവിന്റെ കുടുംബം പറയുന്നുണ്ട്.

യുവതിയുടെ ആദ്യ വിവാഹമാണ്. ആത്മീയതയില്‍ താല്‍പര്യമുള്ള ആളാണെന്നും ബി എസ് സി വരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വേണ്ടത്. വിളിക്കുന്നതിനായി ഫോണ്‍ നമ്ബര്‍ ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്. ഏത് സ്ഥലത്താണോ മറ്റ് വ്യവസ്ഥകള്‍ ഒന്നും തന്നെ പരസ്യത്തില്‍ കൊടുത്തിട്ടില്ല. സാമ്ബത്തികം പോലുള്ള കണ്ടീഷണുകള്‍ ഒന്നും തന്നെ യുവതി പറയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ പരസ്യം ഏത് പത്രത്തില്‍ വന്നതാണെന്ന കാര്യം വ്യക്തമല്ല. 

ദിവസങ്ങള്‍ക്ക് മുമ്പ്  24കാരിക്ക് വരനെ തേടിയുള്ള ഒരു പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍മാര്‍ വിളിക്കേണ്ടതില്ലെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഐ എ എസ്, ഐ പി എസ്, പി ജി ഡോക്ടര്‍, ബിസ്‌നസ് എന്നീ മേഖലയിലൂള്ളവരെ തേടുന്നുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയത്. ഐ ടിക്കാരുടെ ഭാവി സുരക്ഷിതമല്ലേ, ഐ ടിക്കാര്‍ പത്രം നോക്കാറില്ലെന്നും അവര്‍ വധുവിനെ സ്വയം കണ്ടെത്താറാണ് പതിവെന്നും തുടങ്ങിയ കമന്റുകളാണ് ഏറെയും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K