09 October, 2022 11:56:01 AM


കോട്ടയം തലയോലപ്പറമ്പിൽ വന്‍ കഞ്ചാവ് വേട്ട: സിനിമയെ വെല്ലും രംഗങ്ങള്‍; രണ്ടു പേർ പിടിയിൽ


 
കോട്ടയം: തലയോലപ്പറമ്പിൽ കാറിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെൻസ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ തലയോലപ്പറമ്പിൽ സിനിമാ രംഗങ്ങളെ വെല്ലുന്നരീതിയിലായിരുന്നു പോലീസിന്റെ ലഹരിവേട്ട.


എറണാകുളം ഭാഗത്തുനിന്നാണ് രണ്ടുപേരും കാറിൽ കഞ്ചാവുമായി വന്നത്. ഇവരുടെ വാഹനം വെട്ടിക്കാട്ട് മുക്കിൽവെച്ച് പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ പോലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടുപോയി. തുടർന്ന് പോലീസ് കാറിനെ പിന്തുടർന്നു. ഇതോടെ കാറിലുണ്ടായിരുന്ന ഒരാൾ ഡോർ തുറന്ന് ചാടുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇതിനിടെ കാറുമായി മുന്നോട്ടുപോയ രണ്ടാമനെ പോലീസ് സംഘം പിന്തുടർന്ന് തലയോലപ്പറമ്പ് ജങ്ഷന് സമീപത്തുവെച്ചും പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. എവിടെനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്, എവിടെ വിതരണം ചെയ്യാനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ ചോദ്യംചെയ്യലിലൂടെ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K