17 October, 2022 07:00:28 PM


വി​ര​ട്ടി ഗ​വ​ര്‍​ണ​റെ വ​രു​തി​യി​ലാ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം - ​വി. ​മു​ര​ളീ​ധ​ര​ൻ



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​മാ​രെ​ക്കൊ​ണ്ട് ഗ​വ​ര്‍​ണ​റെ വി​ര​ട്ടു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. വി​ര​ട്ടി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഗ​വ​ര്‍​ണ​റെ വ​രു​തി​യി​ലാ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. ബ​ന്ധു​നി​യ​മ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ര്‍ വി​മ​ര്‍​ശി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. ഗ​വ​ര്‍​ണ​ര്‍​പ​ദ​വി​യു​ടെ അ​ന്ത​സ്കെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ മ​ന്ത്രി​മാ​ര്‍ സം​സാ​രി​ച്ചാ​ല്‍ മ​ന്ത്രി​പ​ദ​വി റ​ദ്ദാ​ക്കു​മെ​ന്ന അ​സാ​ധാ​ര​ണ മു​ന്ന​റി​പ്പ് ഗ​വ​ര്‍​ണ​ര്‍ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K