19 October, 2022 12:52:06 PM


കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും എതിരായ കൊലക്കുറ്റം ഒഴിവാക്കി



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം ഒഴിവാക്കി. മനപൂര്‍വമല്ലാത്ത നരഹത്യയാണ് ശ്രീറാമിനെതിരെ നിലനില്‍ക്കുന്ന കുറ്റം എന്നാണ് കോടതി നിരീക്ഷണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസും ശ്രീറാമിനെതിരെ നിലനില്‍ക്കും. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K