22 October, 2022 08:09:57 AM


ആറ് തെ​രു​വ് നാ​യ്ക്ക​ൾ വീട്ടിൽ കയറി ആ​ക്രമിച്ചു: അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു



ഖാ​ർ​ഗോ​ണ്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ർ​ഗോ​ണ്‍ ജി​ല്ല​യി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു.​ ബേ​ഡി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബ​കാ​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​റ് നാ​യ​ക്ക​ൾ സോ​ണി​യ എ​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ് ജോ​ലി​ക്കു പോ​യ​തി​നാ​ൽ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ത​നി​യെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യെ ബേ​ഡി​യ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K