05 November, 2022 04:14:27 PM


'സ​ഖാ​വെ ഒഴിവുകൾ ഇനിയും ഉണ്ട്': സി പി എം ജില്ലാ സെക്രട്ടറിക്ക്‌ കോർപറേഷനിൽ നിന്നും വീണ്ടും കത്ത്



തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് പാ​ര്‍​ട്ടി പ​ട്ടി​ക ചോ​ദി​ച്ചു​കൊ​ണ്ട് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അയച്ച ക​ത്ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ മ​റ്റൊ​രു ക​ത്ത് കൂ​ടി പു​റ​ത്ത്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വു​കൂ​ടി​യാ​യ കൗ​ണ്‍​സി​ല​ര്‍ ഡി.​ആ​ര്‍.​അ​നി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്ത് വ​ന്ന​ത്.

എ​സ്എ​ടി ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​യ്ക്കു​ള്ള 9 ഒ​ഴി​വു​ക​ളി​ല്‍ യോ​ഗ്യ​രാ​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ക​ത്ത്. മാ​നേ​ജ​ര്‍, കെ​യ​ര്‍ ടേ​ക്ക​ര്‍, ക്ലീ​ന​ര്‍ അ​ട​ക്ക​മു​ള്ള 3 ത​സ്തി​ക​ക​ളി​ലേ​യ്ക്കാ​ണ് 9 ഒ​ഴി​വു​ക​ളു​ള്ള​ത്. "സ​ഖാ​വെ' എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു​ള്ള ക​ത്തി​ല്‍ ഒ​ഴി​വു​ക​ളു​ടെ യോ​ഗ്യ​ത​യും ശ​മ്പ​ള​വു​മ​ട​ക്കം വി​വ​രി​ക്കു​ന്നു​ണ്ട്.

ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ ക​ത്ത് ഡി.​ആ​ര്‍.​അ​നി​ലാ​ണ് സ്വ​ന്തം വാ​ര്‍​ഡി​ലെ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ ഷെ​യ​ര്‍ ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി.​ആ​ര്‍.​അ​നി​ലി​ന്‍റെ ക​ത്തും പു​റ​ത്ത് വ​ന്ന​ത്. മേ​യ​റു​ടെ ഭ​ര​ണ​രീ​തി​യി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​തൃ​പ്തി​യാ​ണ് ക​ത്ത് വി​വാ​ദ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K