08 November, 2022 07:58:29 PM


അയൽവാസിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ



ഏറ്റുമാനൂർ: അയൽവാസിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് പാതാപള്ളി വീട്ടിൽ രാജേന്ദ്രൻ മകൻ ഷിജു എന്ന് വിളിക്കുന്ന ഷൈജു പി രാജേന്ദ്രൻ (40) എന്നയാളെയാണ് ഗാന്ധിനഗർ  പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.ഐ വിദ്യ വി, പവനൻ, സി.പി.ഓ മാരായ ജോജി, സിബിച്ചൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K