19 November, 2022 05:58:33 PM


ഹൈക്കോടതിയിലെ സർക്കാർ നിയമ ഉദ്യോഗസ്ഥര്‍ക്കായി നുവാല്‍സില്‍ പരിശീലന പരിപാടി



കൊച്ചി: കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സീനിയർ അഡ്വക്കേറ്റ് എം കെ ദാമോദരൻ അന്താരാഷ്ട്ര പഠന മികവ് കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കേരള ഹൈക്കോടതിയിലെ സർക്കാർ നിയമ ഓഫീസർമാർക്കായി ഏകദിന പരിശീലന പരിപാടി നടത്തി .ആദ്യ സെഷനിൽ ഹൈക്കോടതി ജഡ്ജി  അനു ശിവരാമനും  സ്പെഷ്യൽ ഗവ പ്ളീഡർ സി ഇ ഉണ്ണികൃഷ്ണനും  ക്‌ളാസ്സെടുത്തു.. റജിസ്ട്രർ മഹാദേവ് എം ജി , അസ്സോസിയേറ്റ് പ്രൊഫ ഷീബ എസ് ധർ എന്നിവർ പങ്കെടുത്തു.  

രണ്ടാമത്തെ സെഷനിൽ ഹൈക്കോടതി  ജഡ്ജി വി ജെ അരുൺ, സ്പെഷ്യൽ ഗവ പ്ളീഡർ പി പി താജുദ്ദീൻ എന്നിവർ ക്ലാസ്സെടുത്തു. അസ്സോസിയേറ്റ് പ്രൊഫ . ഡോ അനിൽ ആർ നായർ  പങ്കെടുത്തു. സീനിയർ അഡ്വക്കേറ്റ് എം കെ ദാമോദരൻ അന്താരാഷ്ട്ര പഠന മികവ് കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ധനസഹായത്തോടെ കേരള ഹൈക്കോടതിയിലെ സർക്കാർ നിയമ ഓഫീസർമാർക്കായി നടത്തുന്ന രണ്ടാമത്തെ നിയമ പഠന കളരിയായിരുന്നു ഇത്.


ചിത്രവിവരണം: നുവാൽസിൽ നടന്ന നിയമ പരിശീലന പരിപാടിയിൽ ഹൈക്കോടതി ജഡ്ജി അനു  ശിവരാമൻ സംസാരിക്കുന്നു. ഡോ ഷീബ എസ് ധർ, സ്പെഷ്യൽ ഗവ പ്ളീഡർ സി ഇ ഉണ്ണികൃഷ്ണൻ, റജിസ്‌ട്രാർ മഹാദേവ് എം ജി എന്നിവർ സമീപം 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K