08 December, 2022 03:11:37 PM


'ഗുജറാത്തിലെ തിരിച്ചടി'; കോണ്‍ഗ്രസ് തകര്‍ന്നെന്ന് പറയാനാവില്ല - മുകുള്‍ വാസ്നിക്



ന്യൂഡല്‍ഹി: ഗുജറാത്ത് നിയസഭ തെരഞ്ഞെടുപ്പിലെ ചില മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായതായി കോണ്‍ഗ്രസ് നേതാവ് മുകള്‍ വാസ്നിക്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല. ചില സ്ഥലങ്ങളില്‍ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞു. പ്രതീക്ഷിച്ച മുന്നേറ്റം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മുകുള്‍ വാസ്നിക് പറഞ്ഞു.

ഗുജറാത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ആകെയുള്ള 182 സീറ്റുകളില്‍ 157 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലേക്കും ആംആദ്മി 5 സീറ്റിലേക്കും മറ്റുള്ളവര്‍ 4 സീറ്റുകളിലേക്കും ചുരുങ്ങി. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍  കോണ്‍ഗ്രസിനോ ആംആദ്മിക്കോ കഴിഞ്ഞില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K