07 February, 2023 09:14:30 PM


ജെഇഇ മെയിന്‍ (ഐഐറ്റി) പ്രവേശന പരീക്ഷ: മാന്നാനം കെ ഇ സ്‌കൂളിന് മികച്ച നേട്ടം



കോട്ടയം: ജെ.ഇ.ഇ. മെയിന്‍ സെക്ഷന്‍ 1 (ഐ.ഐ.റ്റി) പ്രവേശന പരീക്ഷയില്‍ മാന്നാനം കെ.ഇ. സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. കെ.ഇ. സ്‌കൂളിലെ മാധവ് ആര്‍ ബാബു 99.96  പെര്‍സെന്റയില്‍ സ്‌കോര്‍ നേടിയപ്പോള്‍ 22 കുട്ടികള്‍ 99 പെര്‍സെന്റയില്‍ സ്‌കോറിനു മുകളില്‍ നേടി. ഇതോടൊപ്പം 32 കുട്ടികള്‍ 98 പെര്‍സെന്റയില്‍ സ്‌കോറിനും 15 കുട്ടികള്‍ 97 പെര്‍സെന്റയില്‍ സ്‌കോറിനും മുകളില്‍ എത്തിച്ചേര്‍ന്നു. ഉന്നത വിജയം നേടിയ എല്ലാ കുട്ടികളെയും പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി അഭിനന്ദനങ്ങള്‍ അറിയിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K