24 February, 2023 03:53:54 PM


വിനു വി ജോണിനെതിരെയുള്ള പോലീസ് നടപടി അപലപനീയം - കെ ജെ യു



തിരുവനന്തപുരം. കേരളത്തിലെ പ്രമുഖപത്രപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് അവതാരകനുമായ വിനു വി ജോണി നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ നടപടി അപലനീയമെന്ന് കേരളാ ജര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു) സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. ചാനൽചർച്ചയിൽ ഒരു സിപിഎം നേതാവിനെതിരെ അധിക്ഷേപകരമായ പരമാർശനം നടത്തിയെന്ന സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടിവന്നതും.


ഇന്ത്യൻ പ്രധാനമന്ത്രിയെ കൊലയാളിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണ്ടാമൃഗമെന്ന് ഒരു പത്ര പ്രവർത്തക  ആക്ഷേപിച്ചിട്ടും പോലീസ് സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമാണ് വിനു വി ജോണിന്‍റെ കാര്യത്തിൽ പോലീസ് സ്വീകരിച്ചത്. ഇന്ത്യ വിരുദ്ധനിലപാട് സ്വീകരിച്ചെന്ന പേരിൽ ബി ബി സി യ്ക്ക് വേണ്ടി സംസാരിച്ചവർ ഈ വിഷയത്തിലും അഭിപ്രായം പറയണം. പോലീസിന്‍റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെജെയു സംസ്ഥാന പ്രസിഡന്‍റ് യു വിക്രമൻ, ജനറൽ സെക്രട്ടറി എ കെ സുരേന്ദ്രൻ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K