13 April, 2023 02:35:07 PM


വിഷു പ്രമാണിച്ച് കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കും



തിരുവനന്തപുരം: വിഷു പ്രമാണിച്ച് കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കും. കൊച്ചുവേളി-എസ്എംവിടി ബെം​ഗളൂരു റൂട്ടിലാണ് പ്രത്യേക ട്രെയിൻ സർവീസ്. ഏപ്രിൽ 16 ന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ്എംവിടി ബെം​ഗളൂരുവിൽ നിന്നാണ് തിരിച്ചുള്ള സർവീസ്. റിസർവേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും.


തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് ചൊവ്വ രാവിലെ 6:50 ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ധർമ്മപുരി, ഹൊസൂർ എന്നിവിടങ്ങളിൽ കൊച്ചുവേളി–എസ്എംവിടി ബെംഗളൂരു സ്പെഷൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K