17 April, 2023 10:54:12 PM
ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

ഏറ്റുമാനൂര്‍: ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. കടപ്പൂര് സരസ്വതി മന്ദിരത്തില്‍ വിജയകുമാര്‍ (ബിജു - 52) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. വട്ടുകുളത്തിന് സമീപം ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം. കനാലിനടുത്തുള്ള വീട്ടില്‍ ഓട്ടം വന്നതാണ് ബിജു. ഓട്ടോറിക്ഷ തിരിക്കാന്‍ ശ്രമിക്കവെ കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍.