19 April, 2023 03:22:11 PM


വന്ദേഭാരത് രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം; 7 മണിക്കൂർ 50 മിനിറ്റിൽ കാസർഗോഡെത്തി



തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ നീട്ടിയ രണ്ടാംഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ്.

രണ്ടാം ഘട്ട പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തിയാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തിയത്. പുലർച്ചെ 5.20ന് തിരുവനന്തപുരം സെന്‍ട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിന്‍ കാസർഗോഡ് എത്താന്‍ എടുത്ത സമയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K