20 April, 2023 10:46:42 AM


ഏഴിലധികം സുരക്ഷാ ഫീച്ചറുകളുളള സ്മാർട്ട് ലൈസൻസ് കാർഡുകള്‍; ഇന്ന് മുതല്‍



തിരുവനന്തപുരം : സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് ഇന്ന് മുതൽ നിലവിൽ വരിക. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്മാ‍ർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യുക.

സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ ആർ കോഡ് എന്നിങ്ങനെ 7 പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിലുണ്ടാവുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരമാണ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K