21 April, 2023 12:14:05 PM
നടി ശ്വേതാ മേനോന്‍റെ ഭര്‍തൃമാതാവ് സതീദേവി പി. മേനോൻ അന്തരിച്ചു

കൊച്ചി: അഭിനേത്രിയും മോഡലും അവതാരകയുമായ ശ്വേതാ മേനോന്‍റെ ഭർത്താവ് ശ്രീവത്സൻ മേനോന്‍റെ മാതാവ് സതീദേവി പി. മേനോൻ (74) അന്തരിച്ചു. കൊച്ചിയിലെ മെഡി സിറ്റിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ നാരായണൻകുട്ടി മേനോന്‍റെ ഭാര്യയാണ്. ശ്രീവത്സൻ മേനോൻ, ശ്രീകാന്ത് മേനോൻ എന്നിവരാണ് മക്കൾ. തൃശൂർ പുതിയേടത്ത് കുടുംബാംഗമാണ്. സംസ്ക്കാരചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.