22 April, 2023 02:56:59 PM


അവധിക്കാലത്ത് വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം



തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു. 

അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K